എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച സംഭവം: ജില്ലാ കലക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി

ഹരജി നാളെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Update: 2022-08-04 17:05 GMT

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് വൈകി അവധി പ്രഖ്യാപിച്ചതിനെക്കുറിച്ച് ജില്ലാ കലക്ടറില്‍ നിന്നും വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.ഹരജി നാളെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

എറണാകുളം ജില്ലാ കലക്ടര്‍ ഇന്ന് രാവിലെ എട്ടു മണിക്കു ശേഷം അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുണ്ടായ ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ഹരജി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവധി പ്രഖ്യാപനത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

Tags:    

Similar News