തന്ത്രിക്ക് നോട്ടീസ് നല്‍കിയതിനെതിരെ നല്‍കിയ ഹരജി കോടതി തള്ളി

തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ശര്‍മ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേസില്‍ ഇടപെടാന്‍ ഹരജിക്കാരന് നിയമപരമായി അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Update: 2019-01-23 10:36 GMT

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നടയടച്ച് പരിഹാരക്രിയകള്‍ നടത്തിയതിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്ത്രിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിപേ സമര്‍പിച്ച ഹരജി ഹൈക്കോടതി തളളി. തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ശര്‍മ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേസില്‍ ഇടപെടാന്‍ ഹരജിക്കാരന് നിയമപരമായി അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കുശേഷം ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.









Tags:    

Similar News