'സിപിഎം മരണത്തിന്റെ വ്യാപാരികള്‍'; കൃപേഷിന്റെ കുടുംബത്തിന് വീട് വച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍

താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകര്‍ത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികള്‍ സമ്മാനിച്ചത്. ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2019-02-18 14:54 GMT

കോഴിക്കോട്: സിപിഎം കൊലപ്പെടുത്തിയ കൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോണ്‍ഗ്രസ്സുകാരന്റെയും ബാധ്യതയാണെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.എമ്മിന്റെ ചോരക്കൊതി കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെയാണ്. ആ വീട് സന്ദര്‍ശിച്ചവര്‍ക്ക് കണ്ണുനീരോടെയല്ലാതെ ആ കുടുംബത്തിന്റെ കഥ പറയാന്‍ കഴിയില്ല. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്നാണ് പത്തൊന്‍പത്കാരനായ കൃപേഷ് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്.

താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകര്‍ത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികള്‍ സമ്മാനിച്ചത്. ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

ഹൈബി ഈടന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സി.പി.എമ്മിന്റെ ചോരക്കൊതി കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെയാണ്. ആ വീട് സന്ദര്‍ശിച്ചവര്‍ക്ക് കണ്ണുനീരോടെയല്ലാതെ ആ കുടുംബത്തിന്റെ കഥ പറയാന്‍ കഴിയില്ല. ഓല മേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്നാണ് പത്തൊന്‍പത്കാരനായ കൃപേഷ് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്.

താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകര്‍ത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികള്‍ സമ്മാനിച്ചത്. ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണ്.

എറണാകുളം നിയോജക മണ്ഡലത്തില്‍ ഞാന്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയുമായി സഹകരിക്കുന്ന ഒരു സുഹൃത്ത് കൃപേഷിന്റെ വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ഡി.സി.സി. പ്രസിഡന്റ് ഹക്കീമുമായി ഞാന്‍ സംസാരിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃപേഷിന്റ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കള്‍ക്ക് വീടെന്ന സ്വപ്നം ഞങ്ങള്‍ സാക്ഷാത്ക്കരിക്കും...

ഇതൊന്നും ആ കുടുംബത്തിന്റെ കണ്ണുനീരിനു പകരമാകില്ലെങ്കിലും....

Full View

Tags:    

Similar News