44 ഗ്രാം ഹെറോയിനുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍
നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അധികതര്‍ പറഞ്ഞു. വയനാട് എക്സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ 44 ഗ്രാം ഹെറോയിനുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം എന്നയാളാണ് പൂതിക്കാട് വെച്ച് അറസ്റ്റിലായത്. നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എക്സൈസ് അധികതര്‍ പറഞ്ഞു. വയനാട് എക്സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി ആര് ജനാര്ദ്ദനന്,സുനില്‍ എം കെ, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി കെ മണികണ്ഠന്, പ്രിവന്റീവ് ഓഫിസര്‍മാരായ വി ആര് ബാബുരാജ്, ജി അനില്‍കുമാര്‍, പി എസ് വിനീഷ്, കെ വി ഷാജിമോന്‍, കെ രമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, ബിനുമോന്, അനീഷ് എ എസ്,അനില്‍കുമാര്‍ കെ കെ, അമല്‍ദേവ്, െ്രെഡവര്‍മാരായ വീരാന്‍ കോയ,അബ്ദുള്‍ റഹിം എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.