കനത്ത മഴ തുടരുന്നു: ശക്തമായ കാറ്റിന് സാധ്യത

കഴിഞ്ഞ പ്രളയത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. കടല്‍ക്ഷോഭം ശക്തമായതോടെ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

Update: 2019-07-22 06:35 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം. തലസ്ഥാനത്ത് 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറയില്‍ നിരവധി വീടുകള്‍ കടലെടുത്തു.

കഴിഞ്ഞ പ്രളയത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. കടല്‍ക്ഷോഭം ശക്തമായതോടെ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. വിനോദസഞ്ചാരികള്‍ക്ക് ഒരാഴ്ചയാണ് തീരത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്.

പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. കാസര്‍കോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു.

അതേസമയം,കോഴിക്കോട്ട് തിങ്കളാഴ്ച റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Tags:    

Similar News