കനത്ത മഴ,കാറ്റ്: എറണാകുളത്ത് വ്യാപക നാശം

കുന്നത്ത് നാട്,കാലടി,പെരുമ്പാവൂര്‍ മേഖലകളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ശക്കതമായ കാറ്റുണ്ടായത്.നിരവധി മരങ്ങളാണ് കാറ്റില്‍ കടപുഴകി വീണത്

Update: 2021-07-13 06:20 GMT

കൊച്ചി: കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയുടെ വിവിധ ഭാങ്ങളില്‍ വ്യാപക നാശം.കുന്നത്ത് നാട്,കാലടി,പെരുമ്പാവൂര്‍ മേഖലകളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ശക്തമായ കാറ്റുണ്ടായത്.നിരവധി മരങ്ങളാണ് കാറ്റില്‍ കടപുഴകി വീണത്.പലയിടത്തം വൈദ്യതി ബന്ധവും തകരാറിലായി.നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.ഇന്നലെയും ഇന്നുമായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് കാറ്റും വീശിയത്.

വലിയ ജാതിമരങ്ങളും തെങ്ങുകളുമാണ് കാറ്റില്‍ കടപുഴകിയത്.വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു.ചൂഴലി രൂപത്തിലാണ് കാറ്റ് വീശിയടിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.കാലടി മേഖലയില്‍ മേക്കാലടി,കൈപ്പട്ടൂര്‍ അടക്കമുള്ള പ്രദേശങ്ങളിലാണ് വ്യാപക നാശം ഉണ്ടായിരിക്കുന്നത്.

തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശത്തും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇവിടെ പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം വീണാണ് കേടുപാട് പറ്റിയത്. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂര്‍, തട്ടാംമുകള്‍ , മഴുവന്നൂര്‍ പ്രദേശങ്ങളില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. പലയിടത്തും വ്യാപക കൃഷിനാശമുണ്ടായി. പറവൂരിലും വന്‍ നാശമുണ്ടായതായാണ് വിവരം.

Tags: