വേനല്‍ മഴയില്‍ സംസ്ഥാനത്ത് 82 കോടിയുടെ കൃഷിനാശം

ഏപ്രിലില്‍ ശക്തിപ്പെട്ട മഴയും കാറ്റും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാശം വിതച്ചു.

Update: 2019-05-04 09:26 GMT

 തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ വേനല്‍ മഴയില്‍ കേരളത്തില്‍ 82 കോടിയുടെ കൃഷി നാശമുണ്ടായതായി കൃഷി വകുപ്പ്. ഏപ്രിലില്‍ ശക്തിപ്പെട്ട മഴയും കാറ്റും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാശം വിതച്ചു. 300 ഏക്കറോളം പാടശേഖരം നശിച്ചു. 5.67 കോടിയുടെ നഷ്ടമുണ്ടായി. ശക്തമായ കാറ്റിലും മഴയിലും 150 ഏക്കറിലെ വാഴകൃഷി നശിക്കുകയും 15.30 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 10,870 കര്‍ഷകര്‍ക്കാണ് വിളനാശം സംഭവിച്ചത്.

1,770 ഹെക്ടറിലെ നെല്‍കൃഷി നശിച്ചതിലൂടെ 33.56 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഇത് ഏറെയും ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ്. 85 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. ഇത് പ്രധാനമായും മലപ്പുറം ജില്ലകളിലാണ്. കൃഷിവകുപ്പിന്റെ കണക്കില്‍ ന്ഷ്ടം 8.52 കോടി.

റെക്കോർഡ് വിലയിലെത്തി നില്‍ക്കുന്ന ഏലം 125 ഹെക്ടറിലേറെ നശിച്ചു. 13 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 39 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. നഷ്ടം 1.89 കോടി.

Tags: