വളര്‍ന്നുവരുന്ന തലമുറയ്ക്ക് സിപിആര്‍ പരിശീലനം ;ഹാര്‍ട്ട് ബീറ്റ്സ് നവംബര്‍ 16ന്

നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 16ന് നടക്കുന്ന ഹാര്‍ട്ട് ബീറ്റ്സില്‍ എറണാകുളം ജില്ലയിലെ 250- പരം സ്‌കൂളുകളില്‍ നിന്നായി 35,000 പരം വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും. സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ വിഭാഗങ്ങളിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഏകദിന പരിശീലനം നല്‍കുക. ഇത് ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സിലും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തലെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2019-11-04 04:11 GMT

കൊച്ചി : ഹൃദയാഘാതം കൊണ്ടുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനായി വളര്‍ന്നുവരുന്ന തലമുറയ്ക്ക് സിപിആര്‍ പരിശീലനം നല്‍കുന്നതിന് എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിയും എറണാകുളം ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാര്‍ട്ട്ബീറ്റ്സ് എന്ന പരിശീലന പരിപാടി നവംബര്‍ 16 നടക്കും.നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 16ന് നടക്കുന്ന ഹാര്‍ട്ട് ബീറ്റ്സില്‍ എറണാകുളം ജില്ലയിലെ 250- പരം സ്‌കൂളുകളില്‍ നിന്നായി 35,000 പരം വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും. സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ വിഭാഗങ്ങളിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഏകദിന പരിശീലനം നല്‍കുക. ഇത് ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സിലും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തലെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആരോഗ്യ പരിപാലന മേഖലയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം സ്ഥാനമുള്ള കേരളത്തില്‍ ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണനിരക്ക് ഏറിവരുന്നത് ആശങ്കാജനകമാണ്. പലപ്പോഴും മരണ നിരക്ക് കൂട്ടുന്നത് പ്രഥമ ശുശ്രൂഷയുടെ അഭാവമാണ്. അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന ജീവന്‍രക്ഷാ മാര്‍ഗമായ സിപിആര്‍ അഥവാ നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി കൈ കൊണ്ട് അമര്‍ത്തിയുള്ള പ്രഥമ ശുശ്രൂഷയിലൂടെ പൊടുന്നനേയുള്ള ഹൃദയാഘാതം കൊണ്ടുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും.

നവംബര്‍ 16ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിശീലന പ്രക്രിയ വൈകുന്നേരം ആറു വരെ നീണ്ടുനില്‍ക്കും. വിദ്യാര്‍ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം വീതം ക്രമീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന 'ഹാര്‍ട്ട്ബീറ്റ്സിന്' അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, സാങ്കേതിക സഹായം നല്‍കും. കൂടാതെ എറണാകുളം ജനറല്‍ ആശുപത്രി, ബിപിസിഎല്‍, പത്മശ്രീ മമ്മൂട്ടി സാരഥ്യം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജെയ്ഭാരത് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍, അല്‍ അമീന്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍, മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പ് , ഫ്രാഗോമെന്‍ ഇന്ത്യ തുടങ്ങിയ സംഘടനകളും ഹാര്‍ട്ട് ബീറ്റ്സില്‍ പങ്കാളികളാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പ്രോഗ്രാം വൈസ് ചെയര്‍മാന്‍ ഡോ. എം ഐ ജുനൈദ് റഹ്മാന്‍ പറഞ്ഞു.ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സലീന വി ജി നായര്‍, ഡോ. എം ഐ ജുനൈദ് റഹ്മാന്‍, ഡോ.പി പി വേണുഗോപാലന്‍, ഡോ.സച്ചിദാനന്ദ കമ്മത്ത്, ഡോ.നജീബ് കെ ഹംസ, ഡോ.രാജീവ് ജയദേവന്‍, ഡോ.ശാലിനി സുധീന്ദ്രന്‍, ഡോ.ഹനീഷ് മീരാസ, ഡോ.എം നാരായണന്‍, ആര്‍.ടി.ഒ (എന്‍ഫോഴ്സ്മെന്റ്) ജി അനന്തകൃഷ്ണന്‍, മജു കെ ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാര്‍ട്ട് ബീറ്റ്സിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562029955, 8281820216 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. വെബ്സൈറ്റ് : www.heartbeats2019.com. 

Tags:    

Similar News