വാഹനമില്ല, പരീക്ഷ മാറ്റിയതുമില്ല; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

Update: 2019-12-17 05:50 GMT

തിരുവനന്തപുരം: ഹര്‍ത്താല്‍ ഉണ്ടായിട്ടും പരീക്ഷകള്‍ മാറ്റി വയ്ക്കാത്തതിനെ തുടര്‍ന്ന് വലഞ്ഞ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍. സ്‌കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലകളുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ സമയം തെറ്റി വരുന്ന കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളുമാണ് കുട്ടികള്‍ക്ക് ആശ്രയം.

 ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്‌കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്നും നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷകള്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഇന്നലെ അറിയിച്ചിരുന്നു.

Tags:    

Similar News