ഹര്‍ത്താല്‍: നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സും മലയാള വേദിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെയുള്ള അതൃപ്തി പ്രകടമാക്കിയത്.

Update: 2019-01-07 06:49 GMT

കൊച്ചി: ഹര്‍ത്താലുകള്‍ക്കെതിരെ കടുത്ത അതൃപ്തിയുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ക്കെതിരെ കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സും മലയാള വേദിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെയുള്ള അതൃപ്തി പ്രകടമാക്കിയത്.ഹര്‍ത്താല്‍ പരിഗണനയക്കെത്തിയപ്പോള്‍ തന്നെ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.ഇതേ തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ കുടുതല്‍ സമയം ആവശ്യപ്പെട്ടു.ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയും അതിനെ തുടര്‍ന്ന് അക്രമം ഉണ്ടാക്കുകയം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ദേശിയ പണിമുടക്കില്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് ഇന്ന് ഉച്ചയക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു.സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷം ഇന്നു തന്നെ ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News