ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പരാതിയിലെ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളി

ഹരജി അപക്വമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം അകാരണമായി നീളുന്നതായി തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു

Update: 2019-03-11 13:41 GMT

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു നല്‍കിയ പരാതിയില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും അന്വേഷണം സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശിക്കണമെന്നുമുള്ള ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെയായിരുന്നു ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ ഹരജി നല്‍കിയത്. എന്നാല്‍ ഹരജി അപക്വമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണം അകാരണമായി നീളുന്നതായി തോന്നുന്നില്ലെന്ന് കോടതി പറഞ്ഞു. പോലീസിന് അന്വേഷണം നടത്താന്‍ സമയമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News