അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എച്ച്1 എന്‍1; ആനയാംകുന്ന് സ്‌കൂളിന് രണ്ടുദിവസം അവധി

ഏഴ് വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ കൊണ്ടുപോയി രക്തസാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനക്കായി മണിപ്പാലിലേക്കു അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്.

Update: 2020-01-08 14:25 GMT

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എച്ച്1 എന്‍1 പനിയാണെന്ന് സ്ഥിരീകരിച്ചു. സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോടെ പനിബാധയുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിക്കാനായത്. ഏഴ് വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ കൊണ്ടുപോയി രക്തസാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധപരിശോധനക്കായി മണിപ്പാലിലേക്കു അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. സ്‌കൂളിലെ 42 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനി പടര്‍ന്നത്.

വിദ്യാര്‍ഥികളും അധ്യാപകരും വിവിധ ആശുപത്രികളില്‍ ചികില്‍സയും തേടി. അതേസമയം, ആശങ്കപ്പെടേണ്ടതില്ലന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ രണ്ടുദിവസത്തേയ്ക്ക് അടച്ചിരിക്കുകയാണ്. സ്‌കൂളിലെ പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകള്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സി പി ചെറിയമുഹമ്മദ് അറിയിച്ചു. ഗവ.എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒന്നു മുതല്‍ 12 വരെ മുഴുവന്‍ ക്ലാസുകള്‍ക്കും രണ്ടുദിവസം അവധിയായിരിക്കും. 

Tags:    

Similar News