'ഗുജറാത്ത് മറക്കില്ല' പ്രതിരോധസംഗമം നടത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പോലിസ് മര്‍ദനം

പോലിസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ അഞ്ചുപേരെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2020-02-27 17:50 GMT

തിരുവനന്തപുരം: 'ഗുജറാത്ത് മറക്കില്ല' എന്ന മുദ്രാവാക്യത്തില്‍ പ്രതിരോധസംഗമം സംഘടിപ്പിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പോലിസിന്റെ ക്രൂരമര്‍ദനം. വട്ടിയൂര്‍ക്കാവില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെയാണ് വട്ടിയൂര്‍ക്കാവ് പോലിസ് അറസ്റ്റുചെയ്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. പോലിസിന്റെ അതിക്രമത്തില്‍ പരിക്കേറ്റ കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ അഞ്ചുപേരെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 ആവശ്യമെങ്കില്‍ ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. സമാധാനപരമായി പ്രതിരോധസംഗമം നടത്തിയവരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തുകൊണ്ടുപോവുകയായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയത്തു. കാംപസ് ഫ്രണ്ട് സൗത്ത് ജില്ലാ സെക്രട്ടറി ആസിഫ്, ജില്ലാ കമ്മിറ്റി അംഗം സലാഹുദ്ദീന്‍ അയ്യൂബി, നേമം ഏരിയാ പ്രസിഡന്റ് റാഷിദ്, ഏരിയാ സെക്രട്ടറി അഫ്‌സല്‍, ഏരിയാ കമ്മിറ്റി അംഗം അനസ് എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നെഴുതിയതിന്റെ പേരില്‍ നേമം ഏരിയാ പരിധിയില്‍ കഴിഞ്ഞദിവസം പോലിസ് വ്യാപകമായി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കരമന പോലിസ് സ്റ്റേഷനിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ചും നടത്തിയിരുന്നു. 

Tags:    

Similar News