ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു

വെള്ളൂര്‍ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ സജിയാണ് മരിച്ചത്. വൈക്കത്ത് വെച്ചായിരുന്നു അപകടം.

Update: 2022-04-27 01:47 GMT

കോട്ടയം: വാഹനാപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. വെള്ളൂര്‍ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ സജിയാണ് മരിച്ചത്. വൈക്കത്ത് വെച്ചായിരുന്നു അപകടം. സജി ഓടിച്ച ബൈക്ക് ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: