ഫയല്‍ കെട്ടികിടന്നാല്‍ അറിയാന്‍ പുതിയ സംവിധാനം വരുന്നു

ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാതലം മുതല്‍ സെക്രട്ടേറിയറ്റ് വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കും. ഇതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനേയും ഐ. ടി മിഷനേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

Update: 2019-08-02 11:35 GMT

തിരുവനന്തപുരം: ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാതലം മുതല്‍ സെക്രട്ടേറിയറ്റ് വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കും. ഇതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനേയും ഐ. ടി മിഷനേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ഫയല്‍ തീര്‍പ്പാക്കലിന്റെ പുരോഗതി ഓരോ വകുപ്പിലേയും നോഡല്‍ ഓഫീസര്‍മാര്‍ യഥാസമയം വിലയിരുത്തും. രണ്ടാഴ്ചയിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാര്‍ പുരോഗതി പരിശോധിക്കും. ഇതിന്റെ വിശദാംശങ്ങള്‍ നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോര്‍ട്ട് ആഗസ്റ്റ് 15നകം സമര്‍പ്പിക്കും. ഫയലുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മയുടെ പകര്‍പ്പ് ആഗസ്റ്റ് 10നകം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാമാസവും മന്ത്രിതല അവലോകന യോഗം നടക്കും. എല്ലാ വകുപ്പുകളും പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കണം. സംസ്ഥാനത്തൊട്ടാകെ ജില്ലാതലം വരെ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ ആഗസ്റ്റ് 31നകം തീര്‍ക്കും. വകുപ്പ് അധ്യക്ഷരുടെ തലത്തില്‍ തീര്‍പ്പാക്കാനുള്ളവ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കും. ഫയല്‍ തീര്‍പ്പാക്കല്‍ ത്വരിതപ്പെടുത്തുന്നതിന് അദാലത്തുകള്‍, യോഗങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ച് അതതു വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 

Tags:    

Similar News