ഞാനാണ് സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ; ചെന്നിത്തലക്ക് മറുപടിയുമായി ഗവർണർ

ത​ന്നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത് രാ​ഷ്ട്ര​പ​തി​യാ​ണ്. ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ ഉ​ചി​ത​മാ​യ ഫോ​റ​ത്തി​ലാ​ണ് പ​റ​യേ​ണ്ട​ത്. സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ക്കാ​നും തി​രു​ത്താ​നും ത​നി​ക്ക് അ​ധി​കാ​ര​മു​ണ്ട്.

Update: 2020-01-25 08:15 GMT

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണറെ തിരിച്ചുവിളിക്കാൻ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കുന്നതിന് അ​നു​മ​തി തേ​ടി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​വി​ടെ എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി.

ത​ന്നെ തി​രി​ച്ചു വി​ളി​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഭ​ര​ണ​ഘ​ട​നാ​പ്ര​കാ​രം സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ൻ ഗ​വ​ർ​ണ​റാ​ണ്. ത​ന്നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ച്ച​ത് രാ​ഷ്ട്ര​പ​തി​യാ​ണ്. ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ ഉ​ചി​ത​മാ​യ ഫോ​റ​ത്തി​ലാ​ണ് പ​റ​യേ​ണ്ട​ത്. സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ക്കാ​നും തി​രു​ത്താ​നും ത​നി​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഗവർണർ മറുപടി നൽകി.

Tags:    

Similar News