മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനീതി: റോയി അറയ്ക്കല്‍

റീ ബില്‍ഡ് കേരളാ ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടാതെ പോയ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ദുരിതാശ്വാസഫണ്ട് ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പ്രത്യേക നിര്‍ദേശമുണ്ട്.

Update: 2020-05-29 13:02 GMT

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണറോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് മുഖ്യമന്ത്രിയുടെ വികസന പദ്ധതിയെന്ന പേരില്‍ സിഎം ഡിആര്‍എഫില്‍നിന്ന് ആയിരം കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് അനീതിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. റീ ബില്‍ഡ് കേരളാ ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടാതെ പോയ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ദുരിതാശ്വാസഫണ്ട് ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പ്രത്യേക നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നതാണ് ഈ തീരുമാനം.

നിര്‍മാണപ്രവൃത്തികള്‍ സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നിരിക്കെ ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് അവകാശപ്പെട്ട ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് ദുരിതാശ്വാസത്തിന് ഇപ്പോള്‍ ശേഖരിക്കുന്ന പണം സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കില്ലെന്ന് ഒരു ഉറപ്പുമില്ല. ഓരോ ദുരന്തങ്ങള്‍ക്കും പ്രത്യേക അക്കൗണ്ട് വേണവെന്ന് എസ്ഡിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച് ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News