സര്‍ക്കാര്‍ ജപ്തി ചെയ്ത സ്റ്റാര്‍ ഹോട്ടലില്‍ നിന്നും മോഷണം ; നാലുപേര്‍ പോലിസ് പിടിയില്‍

തമിഴ്‌നാട് ഗൂഡല്ലൂര്‍ ജില്ല കടലൂര്‍ മാവട്ടം അയ്യപ്പന്‍കോവില്‍ തെരുവില്‍ സുരേഷ(35), തിരുനെല്‍വേലി ശങ്കരന്‍ കോവില്‍ തങ്ക പാണ്ഡ്യന്‍(58) എറണാകുളം ഗാന്ധിനഗറില്‍ ഉദയാ കോളനിയില്‍ സുധീഷ(34), ഗാന്ധിനഗര്‍ ഉദയാ കോളനിയില്‍ റഫീഖ് (48) എന്നിവരെയാണ് സെന്‍ട്രല്‍ പോലളസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക നടപടികളെ തുടര്‍ന്ന് സര്‍ക്കാര്‍ ജപ്തി ചെയ്ത എട്ടു നിലയുള്ള സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്‌സ് ഐറ്റങ്ങളും അടുക്കള ഉപകരണങ്ങളുമാണ് സംഘം മോഷ്ടിച്ചത്

Update: 2019-08-17 04:43 GMT

കൊച്ചി: സര്‍ക്കാര്‍ ജപ്തി ചെയ്ത സ്റ്റാര്‍ ഹോട്ടലില്‍ നിന്നും മോഷണം നടത്തിയ നാലുപേരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗൂഡല്ലൂര്‍ ജില്ല കടലൂര്‍ മാവട്ടം അയ്യപ്പന്‍കോവില്‍ തെരുവില്‍ സുരേഷ(35), തിരുനെല്‍വേലി ശങ്കരന്‍ കോവില്‍ തങ്ക പാണ്ഡ്യന്‍(58) എറണാകുളം ഗാന്ധിനഗറില്‍ ഉദയാ കോളനിയില്‍ സുധീഷ(34), ഗാന്ധിനഗര്‍ ഉദയാ കോളനിയില്‍ റഫീഖ് (48) എന്നിവരെയാണ് സെന്‍ട്രല്‍ പോലfസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക നടപടികളെ തുടര്‍ന്ന് സര്‍ക്കാര്‍ ജപ്തി ചെയ്ത എട്ടു നിലയുള്ള സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്‌സ് ഐറ്റങ്ങളും അടുക്കള ഉപകരണങ്ങളുമാണ് സംഘം മോഷ്ടിച്ചത്.

സംശയാസ്പദമായ സാഹചര്യത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്ത് ഹോട്ടലില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി പ്രതികളായ സുരേഷ്, തങ്ക പാണ്ഡ്യന്‍ എന്നിവര്‍ നില്‍ക്കുന്നത് കണ്ടു പോലിസ് ചോദ്യം ചെയ്തതില്‍ പലതരത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞു ഇവര്‍ കമ്പിളിപ്പിക്കാന്‍ ശ്രമിച്ചു. പറഞ്ഞതെല്ലാം നുണയാണെന്ന് പരിശോധിച്ചതില്‍ നിന്നും പോലിസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലിസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പൂട്ടിക്കിടന്ന സ്റ്റാര്‍ ഹോട്ടലില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉദയ കോളനിയിലുള്ള സുധീഷും റഫീക്കും മോഷണത്തില്‍ പങ്കാളികളാണെന്ന് ബോധ്യപ്പെട്ടു.

ഇവരെ പിന്നീട് വിവേകാനന്ദ റോഡില്‍ വച്ച് പോലിസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പോലീസ് മോഷണം പോയ സാധനങ്ങള്‍ പിടിച്ചെടുത്തു തുടര്‍ന്ന് റവന്യൂ റിക്കവറി വിഭാഗം തഹസില്‍ദാരെ അറിയിച്ചു അവര്‍ എത്തി മോഷണ സാധനങ്ങള്‍ തിരിച്ചറിയുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെയും സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെയും നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ കിരണ്‍ എസ് നായര്‍, മധു, എ എസ് ഐ മാരായ ബോസ്, മോഹനന്‍, എസ് സി പി ഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് പ്രതികളെ കോടതിയില്‍ ഹാജരാക്കി 

Tags:    

Similar News