വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ഗോത്രമഹാസഭ

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ആദിവാസി-ദലിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണ്്. ഇത് പരിഷ്‌ക്കരിക്കണമെന്ന് എഐസിസിയോടും യുപിഎ നേതൃത്വത്തോടും കെപിസിസിയോടും ആവശ്യപ്പെടുവാനും ആദിവാസി ഗോത്രമഹാസഭ തീരുമാനമെടുത്തിട്ടുണ്ട്.

Update: 2019-04-06 12:25 GMT

മാനന്തവാടി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ആദിവാസി-ദലിത് വിഭാഗങ്ങളെ നിരാശപ്പെടുത്തുന്നതാണ്്. ഇത് പരിഷ്‌ക്കരിക്കണമെന്ന് എഐസിസിയോടും യുപിഎ നേതൃത്വത്തോടും കെപിസിസിയോടും ആവശ്യപ്പെടുവാനും ആദിവാസി ഗോത്രമഹാസഭ തീരുമാനമെടുത്തിട്ടുണ്ട്.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ജി ഗോമതി, എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന ചിഞ്ചു അശ്വതി എന്നിവരെയും ആദിവാസി ഗോത്രമഹാസഭ പിന്തുണയ്ക്കും.

രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പില്‍ ഇടപെടാനും പ്രകടന പത്രിക പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെടാനും ഏപ്രില്‍ 13 ന് വയനാട് മണ്ഡലത്തില്‍ ആദിവാസി-ദലിത്-ബഹുജന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. 

Tags: