തലസ്ഥാനത്തെ സ്വര്‍ണക്കടത്തിന് പിന്നില്‍ അഭിഭാഷകരെന്ന് ഡിആർഐ

അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനിലാണ് 25 കിലോ സ്വര്‍ണവുമായി പിടിയിലായത്.

Update: 2019-05-14 09:31 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്.

തിരുവനന്തപുരം സ്വദേശി അഡ്വ.ബിജു, അഡ്വ. വിഷ്ണു എന്നിവരാണ് ഇടനിലക്കാർ. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനിലാണ് 25 കിലോ സ്വര്‍ണവുമായി പിടിയിലായത്. ദുബൈയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന കഴക്കൂട്ടം സ്വദേശി സെറീനയും അറസ്റ്റിലായിട്ടുണ്ട്.

ഇവര്‍ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ എത്തിയ സമയം തലസ്ഥാനത്തെ ഈ രണ്ട് അഭിഭാഷകരും വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞയുടന്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

Tags:    

Similar News