സ്വർണ്ണക്കടത്ത് കേസ്: പ്രതികളുമായി തിരുവനന്തപുരത്ത് എൻഐഎയുടെ പരിശോധന

സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുമായാണ് പരിശോധന നടത്തുന്നത്. രണ്ടു സംഘമായി തിരിഞ്ഞാണ് എൻഐഎ തെളിവെടുപ്പ് നടത്തുന്നത്.

Update: 2020-07-18 07:15 GMT

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി തിരുവനന്തപുരത്ത് എൻഐഎയുടെ പരിശോധന. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുമായാണ് പരിശോധന നടത്തുന്നത്.  രണ്ടു സംഘമായി തിരിഞ്ഞാണ് എൻഐഎ തെളിവെടുപ്പ് നടത്തുന്നത്.

അമ്പലമുക്കിലെ ഫ്ലാറ്റിൽ സ്വപ്നയുമായി പരിശോധന നടത്തി. സന്ദീപ് നായരുമായി സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റിലെറ്റി വിവരങ്ങൾ ശേഖരിച്ചു. ഇവിടെ വച്ചാണ് സ്വർണ്ണക്കടത്തിൽ ഗുഢാലോചന നടന്നതെന്നാണ് വിവരം. നിലവിൽ പി ടി പി നഗറിലെ വാടക വീട്ടിലും പരിശോധന നടത്തി. 

മുഖ്യപ്രതികളിലൊരാളായ സന്ദീപിനെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. സമാനമായ രീതിയിൽ സ്വപ്നയേയും ഇവിടെയെത്തിപ്പ് വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് സംഘം. 

ലോക്കൽ പോലിസിനെ പോലും അറിയിക്കാതെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പോലിസിനോട് പങ്കുവക്കുന്നത്. സന്ദീപിന്‍റെ സ്ഥാപനമായ കാര്‍ബണ്‍ ഡോക്ടറില്‍ ഇന്ന് രാവിലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സന്ദീപുമായി എന്‍ഐഎ കാര്‍ബണ്‍ ഡോക്ടറിലും തെളിവെടുപ്പ് നടത്തിയേക്കും. പുലര്‍ച്ചെ ആറുമണിക്കാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. ആദ്യം അമ്പലമുക്കിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയ ശേഷം സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലെത്തുകയായിരുന്നു. 

Tags:    

Similar News