കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.12 കോടിയുടെ സ്വര്‍ണം പിടിച്ചു
സ്പീക്കറിന്റെ അകത്ത് ഡിസ്ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നുകേസുകളിയിലായി 1.12 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഇന്ന് മാത്രം പിടികൂടിയത്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൈതപോയില്‍ സ്വദേശി ജാഫര്‍, കര്‍ണാടക ഭട്കല് സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരാണ് പിടിയിലായത്.
സ്പീക്കറിന്റെ അകത്ത് ഡിസ്ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടന്‍സ് രൂപത്തിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. രണ്ടുപേര്‍ ദുബായില്‍നിന്നും ഒരാള്‍ റിയാദില്നിന്നുമാണ് അനധികൃതസ്വര്‍ണവുമായി കരിപ്പൂരിലെത്തിയത്.