സ്കൂട്ടര്‍ തടഞ്ഞ് പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച യുവാവ് പോലിസ് പിടിയില്‍
സംഭവത്തിനു ശേഷം വിദേശത്തേയ്ക്ക് കടന്ന ഇയാളെ പോലിസ് തന്ത്രപരമായി വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാര്ച് 15 നാണ് സംഭവം. പെണ്‍കുട്ടികളിലൊരാളെ മനുവിന് ഇഷ്ടമായിരുന്നു.നാട്ടില്‍ വെച്ചും ഇയാള്‍ ഈ വിവരം പെണ്‍കുട്ടിയോട് പറഞ്ഞു. എറണാകുളത്തിന് പഠനത്തിനെത്തിയ ശേഷം പെണ്‍കുട്ടി ഇയാളെ പാടെ ഒഴിവാക്കുകയായിരുന്നുവത്രെ ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം
കൊച്ചി: സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനെ പോലിസ് അറസ്റ്റു ചെയ്്തു. പാലക്കാട് സ്വദേശി മനുവാണ് പോലിസ് പിടിയിലായിരിക്കുന്നത്.സംഭവത്തിനു ശേഷം വിദേശത്തേയ്ക്ക് കടന്ന ഇയാളെ പോലീസ് തന്ത്രപരമായി വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ മാര്ച് 15 ന് വൈകിട്ടോടെയാണ് സംഭവം. പെണ്‍കുട്ടികളിലൊരാളെ മനുവിന് ഇഷ്ടമായിരുന്നു.നാട്ടില്‍ വെച്ചു ഇയാള്‍ ഈ വിവരം പെണ്‍കുട്ടിയോട് പറഞ്ഞു. എറണാകുളത്ത്് പഠനത്തിനെത്തിയ ശേഷം പെണ്‍കുട്ടി ഇയാളെ പാടെ ഒഴിവാക്കുകയായിരുന്നുവത്രെ ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുളളുവെന്ന് പോലിസ് പറഞ്ഞു.കൊലപാതക ശ്രമത്തിനാണ് ഇയാള്‍ക്കെതിരെ പോലിസ് കേസുടത്തിരിക്കുന്നത്.എന്നാല്‍ ആരുമായും പ്രണയമോ മറ്റൊ ഒന്നുമില്ലെന്നായിരുന്നു സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ പോലിസിനു മൊഴി നല്‍കിയിരുന്നത്