നാടോടി ബാലികയെ ആക്രമിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് പത്ത് വയസുകാരിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പോലിസ്സ് അറസ്റ്റ് ചെയ്തിരുന്നു.

Update: 2019-04-08 05:49 GMT

തിരുവനന്തപുരം: എടപ്പാളിൽ നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. കമ്മീഷൻ അംഗം കെ മോഹൻ കുമാർ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കുട്ടികൾക്ക് നേരേ വർധിച്ച് വരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം ജില്ലാ കലക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിനു സമീപം ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് പത്ത് വയസുകാരിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പോലിസ്സ് അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങളായി പൊന്നാനിയിലാണ്‌ നാടോടി കുടുംബം താമസിച്ച് വരുന്നത്.

Tags:    

Similar News