മലപ്പുറത്ത് ഗ്യാസ് ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

കുന്നുമ്മല്‍ പോസ്റ്റ് ഓഫിസിന് എതിര്‍വശത്തുള്ള ഫ്രൂസോ എന്ന ഹോട്ടലിലാണ് അപകടം നടന്നത്. ഹോട്ടലിലെ ഗ്യാസ് ലീക്കായി വലിയ ശബ്ദത്തോടെ ഷട്ടര്‍ അടക്കം പൊട്ടിത്തെറിച്ചു.

Update: 2019-10-18 09:26 GMT

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ ഗ്യാസ് ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം. വലിയ പൊട്ടിത്തെറിയോടെ ഹോട്ടലിന്റെ ഷട്ടര്‍ തകര്‍ന്നു. വെള്ളിയാഴ്ച്ച പള്ളിയില്‍ പോകുന്നത് കൊണ്ട് കട അടച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകട സാധ്യത പൂര്‍ണമായും ഒഴിവായിട്ടുണ്ട്.

കുന്നുമ്മല്‍ പോസ്റ്റ് ഓഫിസിന് എതിര്‍വശത്തുള്ള ഫ്രൂസോ എന്ന ഹോട്ടലിലാണ് അപകടം നടന്നത്. ഹോട്ടലിലെ ഗ്യാസ് ലീക്കായി വലിയ ശബ്ദത്തോടെ ഷട്ടര്‍ അടക്കം പൊട്ടിത്തെറിച്ചു. മറുവശത്തുള്ള കടയുടെ ചില്ലും ഇതിന്റെ ആഘാതത്തില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ഹോട്ടലിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Tags: