കരിപ്പൂര്‍, രാജമല: രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തണം- മൂവാറ്റുപുഴ അഷറഫ് മൗലവി

ക്വാറന്റൈനില്‍ കഴിയേണ്ടിവന്നാല്‍ അവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2020-08-08 06:15 GMT

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടം, മൂന്നാര്‍ രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. കൊവിഡ് വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന കൊണ്ടോട്ടിയില്‍ വിമാനാപകടം ഉണ്ടായ ഉടനെ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും അടിയന്തര സൗജന്യകൊവിഡ് പരിശോധന നടത്തണം. പ്രളയത്തിലും ഉരുള്‍പൊട്ടലിലും സഹജീവികളുടെ കണ്ണീരൊപ്പാന്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടവര്‍ക്കും സൗജന്യ കൊവിഡ് പരിശോധന നടത്തണമെന്നും അഷറഫ് മൗലവി ആവശ്യപ്പെട്ടു. കൂടാതെ ക്വാറന്റൈനില്‍ കഴിയേണ്ടിവന്നാല്‍ അവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News