യൂനിവേഴ്‌സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചു

Update: 2019-07-16 17:02 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് രൂപീകരിച്ചു. യൂനിറ്റ് പ്രസിഡന്റായി സുഹൈലിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി അബ്ദുല്‍ ബാസിത്തിനെയും ജോയിന്റ് സെക്രട്ടറിയായി മുഹ്‌സിന ത്വാഹയേയും നിയമിച്ചു.

തിരഞ്ഞെടുപ്പിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ആദില്‍ അബ്ദുറഹീമും ജില്ലാ ജനറല്‍ സെക്രട്ടറി നബീല്‍ നാസറും നേതൃത്വം നല്‍കി.

കാംപസിലെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ സാഹോദര്യ രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കുന്നതിന് യൂനിറ്റ് നിലകൊളളുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു. ജനാധിപത്യ മര്യാദകള്‍ പാലിക്കാനും ഇതര സംഘടനാ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനും സാധിക്കാത്ത പുതിയ എസ്എഫ്‌ഐ കാംപസില്‍ വീണ്ടും സ്റ്റാലിനിസ്റ്റ് ഭീകരത സൃഷ്ടിക്കാന്‍ മാത്രമേ ഉപകാരപ്പെടൂ. കാംപസില്‍ സമാധാനപരമായ പഠനാന്തരീക്ഷം ഉടന്‍ തിരിച്ചു കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരണിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News