മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസക്കുഞ്ഞ് അന്തരിച്ചു

Update: 2021-05-14 02:51 GMT

കൊച്ചി: മുന്‍ ഡെപ്യൂട്ടി സ്പീക്കറും കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറുമായിരുന്ന കെ എം ഹംസക്കുഞ്ഞ് (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യഴാഴ്ച എസ്ആര്‍എം റോഡിലെ വസതിയില്‍ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. 1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാവും മട്ടാഞ്ചേരി മുന്‍ എംഎല്‍എയും കൂടിയായ അദ്ദേഹം 1973ല്‍ കൊച്ചി കോര്‍പറേഷന്‍ മേയറായിരുന്നു.

കേരള ടൂറിസം വികസന കോര്‍പറേഷനിലും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലും അംഗമായിരുന്നു. എറണാകുളത്ത് മെക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ഡിവിഷനിലെ കൗണ്‍സിലറായി 2020 വരെ സേവനമനുഷ്ഠിച്ചിരുന്നു. ഖബറടക്കം ഇന്ന് തോട്ടത്തുംപടി പള്ളിയില്‍. മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നബീസയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Tags:    

Similar News