വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഇയാളില്‍നിന്നും പിടികൂടിയത്.

Update: 2019-08-19 04:53 GMT

കൊച്ചി: വിദേശ കറന്‍സി കടത്താല്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഇയാളില്‍നിന്നും പിടികൂടിയത്.

ദുബായിലേക്ക് പോവാനെത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പരിശോധിച്ചത്. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കറന്‍സി കടത്താനായിരുന്നു ശ്രമം. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Tags: