എറണാകുളത്ത് വില്‍പനയ്ക്കായി എത്തിച്ച 1810 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു

ചമ്പക്കര, തൃപ്പൂണിത്തുറ മാര്‍ക്കറ്റുകളില്‍ നിന്നാണ് മൂന്നോളം ചെറിയ കണ്ടെയ്നര്‍ ലോറികളില്‍ നിന്നായി മല്‍സ്യം പിടിച്ചെടുത്തത്. ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് മാത്രം 1800 കിലോയുടെ പഴകിയ മല്‍സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മല്‍സ്യങ്ങള്‍ അവിടെതന്നെ നശിപ്പിച്ചു കളഞ്ഞു

Update: 2020-04-07 14:35 GMT

കൊച്ചി:ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എറണാകുളം ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിച്ച 1810 കിലോ പഴകിയ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ചമ്പക്കര, തൃപ്പൂണിത്തുറ മാര്‍ക്കറ്റുകളില്‍ നിന്നാണ് മൂന്നോളം ചെറിയ കണ്ടെയ്നര്‍ ലോറികളില്‍ നിന്നായി മല്‍സ്യം പിടിച്ചെടുത്തത്. ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് മാത്രം 1800 കിലോയുടെ പഴകിയ മല്‍സ്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത മല്‍സ്യങ്ങള്‍ അവിടെതന്നെ നശിപ്പിച്ചു കളഞ്ഞു.


മല്‍സ്യം എത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഫുഡ്സേഫ്റ്റി ഓഫിസര്‍ ജോസ് ലോറന്‍സ് പറഞ്ഞു. പഴകിയ മല്‍സ്യങ്ങള്‍ വ്യാപകമായി കേരളത്തിലെത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇതുവരെ 2200 കിലോയിലേറെ പഴകിയ മല്‍സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഫുഡ്സേഫ്റ്റി ഓഫീസര്‍ ജേക്കബ് തോമസ് പറഞ്ഞു. 

Tags:    

Similar News