കൊയിലാണ്ടിയിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 20 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്‌കൂളിലെ 20 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്‌കൂളിലെ 20 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തില്‍നിന്നാണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് റിപോര്‍ട്ടുകള്‍.
കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊയിലാണ്ടി താലൂക്കാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. ചില കുട്ടികളെ വ്യാഴാഴ്ച തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കുട്ടികള്‍ ഛര്‍ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.