ഭക്ഷ്യവിഷബാധ; വിനോദയാത്രാ സംഘത്തിലെ ഒരാള്‍ മരിച്ചു
അങ്കമാലി നായത്തോട് സ്വദേശി അനില്‍കുമാര്‍ (30) ആണ് മരിച്ചത്.
കൊച്ചി: രാമക്കല്‍മേട്ടിലേല്‍ വിനോദയാത്രപോയ സംഘത്തിലെ ഒരാള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനില്‍കുമാര്‍ (30) ആണ് മരിച്ചത്. വിനോദയാത്രാ സംഘത്തിലെ 13 പേര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ്.
ശനിയാഴ്ചയാണ് അങ്കമാലിയില്‍നിന്ന് 30 അംഗസംഘം രാമക്കല്‍മേട്ടിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ സ്വന്തമായി ഭക്ഷണം പാകംചെയ്തു കഴിക്കുകയായിരുന്നു. അനില്‍ കുമാറിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌കരിക്കും.