പ്രളയ ഫണ്ട് തട്ടിപ്പ്; നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വി ഡി സതീശന്‍

ഇത് പത്തോ പതിനഞ്ചോ ലക്ഷം രൂപയുടെ തട്ടിപ്പില്‍ ഒതുങ്ങുമെന്ന് താന്‍ കരുതുന്നില്ല.അതിലും വലിയ തുകയുടെ തിരിമറി നടന്നിട്ടുണ്ട്.ഇപ്പോള്‍ കുടുങ്ങിയതിനേക്കാള്‍ കുടുതല്‍ സിപിഎം നേതാക്കള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ട്.അറസ്റ്റിലായ കലക്ട്രേറ്റ് ജീവനക്കാരനെ സംരക്ഷിക്കാന്‍ അനാവശ്യമായ വ്യഗ്രത സിപിഎമ്മിന്റെ സര്‍വീസ് സംഘടനയുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്

Update: 2020-03-06 09:24 GMT

കൊച്ചി: പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവം നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന്് വി ഡി സതീശന്‍ എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇത് പത്തോ പതിനഞ്ചോ ലക്ഷം രൂപയുടെ തട്ടിപ്പില്‍ ഒതുങ്ങുമെന്ന് താന്‍ കരുതുന്നില്ല.അതിലും വലിയ തുകയുടെ തിരിമറി നടന്നിട്ടുണ്ട്.ഇപ്പോള്‍ കുടുങ്ങിയതിനേക്കാള്‍ കുടുതല്‍ സിപിഎം നേതാക്കള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ട്.

അറസ്റ്റിലായ കലക്ട്രേറ്റ് ജീവനക്കാരനെ സംരക്ഷിക്കാന്‍ അനാവശ്യമായ വ്യഗ്രത സിപിഎമ്മിന്റെ സര്‍വീസ് സംഘടനയുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്് എന്നത് യാഥാര്‍ഥ്യമാണ്.വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ യുഡിഎഫ്് കൊണ്ടുവരും.സത്യസന്ധമായി കേസ് അന്വേഷണം നടത്തിയാല്‍ വളരെ പ്രധാനപ്പെട്ട ആളുകള്‍ പലരും കേസില്‍ പ്രതിയാകും. ഇതിനേക്കാള്‍ വലിയ തിരിമറി പുറത്തുവരുമെന്നുമാണ്് താന്‍ വിശ്വസിക്കുന്നതെന്നും വി ഡി സതീശന്‍ എംഎല്‍എ വ്യക്തമാക്കി.

Tags:    

Similar News