പ്രളയകാലം 2018 ജൂണ്‍ ഒന്നുമുതൽ ആഗസ്ത് 31 വരെ

ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

Update: 2019-07-25 07:36 GMT

തിരുവനന്തപുരം: പ്രളയ കാലയളവ് 2018 ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 31വരെയാണെന്നു നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തില്‍ വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്കു 4 ലക്ഷം രൂപയും ഭൂമിയും വീടും നഷ്ടമായവര്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിക്കുക.

വീടിന്റെ ഘടനാപരമായ തകര്‍ച്ച മാത്രം കണക്കാക്കിയാണ് തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള സഹായത്തിനു വീടിന്റെയും വീട്ടു സാമഗ്രികളുടെയും മൂല്യം പരിഗണിക്കില്ല.

Tags: