കുറുവ ദ്വീപില്‍ മീന്‍പിടുത്തം; കരാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍

സസ്‌പെന്റ് ചെയ്യപ്പെട്ട ജിവനക്കാരനെ മുമ്പ് ഡിറ്റിപിസിയുടെ ബോട്ട് ഉപയോഗിച്ച് മണല്‍ കടത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നതാണ്.

Update: 2020-06-30 06:52 GMT

കല്‍പറ്റ: മാനന്തവാടി കുറുവ ദ്വീപില്‍ ഡിഎംസിയുടെ ചങ്ങാടം ഉപയോഗിച്ച് മീന്‍പിടുത്തം നടത്തിയ കരാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. വിടി അനില്‍കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.

കുറുവ ഡിഎംസി ചിഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരന്‍ ലോക്ക് ഡൗണ്‍ സമയത്ത് അനധികൃതമായി ഡിഎംസിയുടെ ഉടമസ്ഥയിലുള്ള ചങ്ങാടം ഉപയോഗിച്ച് മീന്‍പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതു സംബന്ധിച്ച് ഡിവൈഎഫ്‌ഐയാണ് പരാതി നല്‍കിയത്. സസ്‌പെന്റ് ചെയ്യപ്പെട്ട ജിവനക്കാരനെ മുമ്പ് ഡിറ്റിപിസിയുടെ ബോട്ട് ഉപയോഗിച്ച് മണല്‍ കടത്തിയതിന് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നതാണ്. നാല് പേരെ പുറത്താക്കിയെങ്കിലും ഇയാള്‍ മാത്രം ജോലിയില്‍ തിരിച്ച് എത്തുകയായിരിന്നു. മൂന്ന് വര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് ജോലി. ജീവനക്കാരന് എതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരിന്നു. 

Tags:    

Similar News