ഒന്നര വയസ്സുകാരന്റെ തലയില്‍ കലം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പാര്‍ഥിവ് അലുമിനിയം കലം തലയിലിടുകയായിരുന്നു. കലം ഊരിയെടുക്കാന്‍ വീട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Update: 2020-03-26 06:43 GMT

കായംകുളം: കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസുകാരന്റെ തലയില്‍ കലം കുടുങ്ങി. രക്ഷകരായതി ഫയര്‍ഫോഴ്‌സ്. ആറാട്ടുപുഴ വലിയഴീക്കല്‍ മണ്ണുമ്പുറത്തു പവിത്തിന്റെ മകന്‍ പാര്‍ഥിവിന്റെ തലയിലാണ് കലം കുടുങ്ങിയത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പാര്‍ഥിവ് അലുമിനിയം കലം തലയിലിടുകയായിരുന്നു. കലം ഊരിയെടുക്കാന്‍ വീട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് കുട്ടിയുടെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ കായംകുളം അഗ്‌നിരക്ഷാ നിലയത്തിലെത്തിക്കുകയായിരുന്നു. കുട്ടി പരിഭ്രാന്തനായിരുന്നതിനാല്‍ തലയില്‍ മുറിവേല്‍ക്കാതെ കലംമുറിച്ച് മാറ്റുകയെന്നത് ശ്രമകരമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ച് മാറ്റി.

സ്‌റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് സി പി ജോസ്, സീനിയര്‍ ഫയര്‍&റസ്‌ക്യൂ ഓഫിസര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Tags:    

Similar News