കൊവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പിനടിസ്ഥാനത്തില്‍ ആശുപത്രികള്‍ ,ബസ്സ്‌റ്റോസ്റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Update: 2020-04-03 14:39 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അഗ്‌നിശമന സേനയും, സിവില്‍ ഡിഫന്‍സ് വളണ്ടിയേര്‍സും ചേര്‍ന്ന് നഗരത്തിലും സമീപ പ്രദേശത്തും അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പിനടിസ്ഥാനത്തില്‍ ആശുപത്രികള്‍ ,ബസ്സ്‌റ്റോസ്റ്റോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ രോഗി സന്ദര്‍ശിച്ച പട്ടിക്കാട്ടുള്ള സിറ്റി ആശുപത്രിയിലും അണു നശീകരണ പ്രവര്‍ത്തനം നടന്നിരുന്നു.

കീഴാറ്റൂര്‍ പഞ്ചായത്തിലെ രോഗിയെ നോക്കിരുന്ന ഡോക്ടറെയും ജീവനക്കാരേയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. റേഷന്‍ വിതരണത്തന് സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എഴുപതോളം റേഷന്‍ കടകളുടെ പരിസരവും പെന്‍ഷന്‍ വിതരണത്തിന് മുന്നോടിയായി പെരിന്തല്‍മണ്ണ, പുലാമന്തോള്‍, സമീപ ജില്ലയിലെ വിളയൂര്‍, ചെര്‍പ്പുളശേരി എന്നിവിടങ്ങളിലും സബ് ട്രഷറികളും പരിസരവും മാവേലി സ്റ്റോറുകള്‍, ത്രിവേണി സൂപര്‍മാര്‍ക്കറ്റുകള്‍, പോലിസ് സറ്റേഷന്‍, കലിങ്കല്ലത്താണി പോലീസ് എയ്ഡ്‌പോസ്റ്റ്, പെരിന്തല്‍മണ്ണ, പട്ടിക്കാട്, മങ്കട, മാലാപ്പറമ്പ് എന്നിവിടങ്ങളിലെ കെഎസ്ഇബി സബ് സ്റ്റേഷനുകള്‍, ജില്ലാ ആശുപത്രി, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് അണു വിമുക്തമാക്കിയത്. സ്റ്റേഷന്‍ ഓഫിസര്‍ സി.ബാബുരാജ്, സീനിയര്‍ ഫയര്‍ ഓഫിസര്‍മാരായ ടി സുരേഷ്, വി.അബ്ദുല്‍ സലീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടന്നത്. വരും ദിവസങ്ങളിലും അണു നശീകരണ-ശുചീകരണ പ്രവര്‍ത്തനം തുടരുമെന്ന് സ്റ്റേഷന്‍ ഓഫിസര്‍ സി ബാബുരാജ് അറിയിച്ചു.






Tags:    

Similar News