എടവണ്ണയില്‍ വീണ്ടും തീപിടിത്തം

Update: 2019-02-24 15:44 GMT

മലപ്പുറം: കഴിഞ്ഞ ദിവസം വന്‍ തീപിടിത്തമുണ്ടായ എടവണ്ണയില്‍ വീണ്ടും അഗ്നിബാധ. എടവണ്ണ ഫോറസ്റ്റ് ഡിവിഷനിലെ ഒതായി ചാത്തല്ലൂര്‍ ഫോറസ്റ്റിലാണ് തീപിടിത്തം. കൂട്ടാടന്‍ മലയുടെ കിഴക്കേ ചാത്തല്ലൂരും പടിഞ്ഞാറെ ചാത്തല്ലൂരിലെയും രണ്ട് ഭാഗങ്ങളിലായാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ എന്‍ജിന്‍ പോലും എത്താന്‍ കഴിയാത്ത മലമുകളിലാണ് തീപിടിത്തം. ഇന്ന് വൈകിയാണ് തീയുയര്‍ന്നത്.




Tags: