ബിഷപ്പിനെ വില്ലനായി ചിത്രീകരിക്കുന്ന സിനിമ വിലക്കണമെന്ന് ; ഹൈക്കോടതി വിശദീകരണം തേടി

സിനിമയ്ക്ക് പ്രദര്‍ശനാനുമതിയുണ്ടോയെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിര്‍മാതാവും സംവിധായകനുമായ ആന്റോ ഇലഞ്ഞിക്ക് കോടതി പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് പുറപ്പെടുവിച്ചു.

Update: 2019-04-11 15:00 GMT

കൊച്ചി: ബിഷപ്പിനെ വില്ലനായി ചിത്രീകരിക്കുന്ന ദ ഷാഡോ ഓഫ് ഏയ്ഞ്ചല്‍ ആന്റ് ഷെപ്പേര്‍ഡ് എന്ന സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഹരജിയില്‍ ഹൈക്കോടതി ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി.സിനിമയ്ക്ക് പ്രദര്‍ശനാനുമതിയുണ്ടോയെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നിര്‍മാതാവും സംവിധായകനുമായ ആന്റോ ഇലഞ്ഞിക്ക് കോടതി പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് പുറപ്പെടുവിച്ചു.സിനിമ ക്രിസ്തുമത വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തുന്നതാണെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് പി ജി ജോണ്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് ഷാജി പി ചാലി പരിഗണിച്ചത്. 

Tags: