നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശം: അമ്മ എക്‌സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന്; നടന്‍ ഷെയിന്‍ നിഗമില്‍ നിന്നും വിശദീകരണം തേടും

യോഗത്തിലേക്ക് നടന്‍ ഷെയിന്‍ നിഗമിനെ വിളിച്ച് നേരിട്ട് വിശദീകരണം തേടും.അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തായിരുന്നതിനാലാണ് യോഗം ചേരുന്നത് വൈകിയത്.ഷെയിന്‍ നിഗമല്ല വിഷയത്തില്‍ ഉറപ്പ് നല്‍കേണ്ടത് താരസംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയുമാണെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.അമ്മയുടെ നിലപാട് അറിഞ്ഞതിനു ശേഷം നിലപാടെടുത്താല്‍ മതിയെന്നാണ് ഫെഫ്കയുടെയും നിലപാട്

Update: 2019-12-29 05:28 GMT

കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെ ഇനി മലയാള സിനിമയില്‍ സഹരിക്കിപ്പിക്കേണ്ടതില്ലെന്ന നിര്‍മാതാക്കളുടെ തീരുമാനത്തിനു പിന്നാലെ നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ അതോ മനോരോഗമാണോയെന്ന ഷെയിന്‍ നിഗത്തിന്റെ പരമാര്‍ശവും വിവാദ മായതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം അടുത്തമാസം ഒമ്പതിന് ചേരും.യോഗത്തിലേക്ക് നടന്‍ ഷെയിന്‍ നിഗമിനെ വിളിച്ച് നേരിട്ട് വിശദീകരണം തേടും.അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തായിരുന്നതിനാലാണ് യോഗം ചേരുന്നത് വൈകിയത്.ഷെയിന്‍ നിഗമല്ല വിഷയത്തില്‍ ഉറപ്പ് നല്‍കേണ്ടത് താരസംഘടനയായ അമ്മയും സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയുമാണെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.അമ്മയുടെ നിലപാട് അറിഞ്ഞതിനു ശേഷം നിലപാടെടുത്താല്‍ മതിയെന്നാണ് ഫെഫ്കയുടെയും നിലപാട്.

ചിത്രീകരണം മുടങ്ങിയ വെയില്‍,കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കല്‍, ഷൂട്ടിംഗ് പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍ അമ്മ ഉറപ്പു നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം.ഇതേ തുടര്‍ന്നാണ് ജനുവരി ആദ്യം ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിലേക്ക് ഷെയിന്‍ നിഗമിനെ വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരം തേടാന്‍ സംഘടന തീരുമാനിച്ചത്. ഷെയിനുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയശേഷം അമ്മ ഭാരവാഹികള്‍ ഫെഫ്ക ഭാരവാഹികളായും തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും.വെയില്‍,കുര്‍ബാനി ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതോടെയാണ് ഷെയിന്‍ നിഗമിനെതിരെ കര്‍ശന നിലപാടുമായി നിര്‍മാതാക്കള്‍ രംഗത്തു വന്നത്

തുടര്‍ന്ന് അമ്മയും ഫെഫ്കയും ഇടപെട്ട് ഒത്തു തീര്‍പ്പ് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഷെയിന്‍ നിഗം നടത്തിയ പരാമര്‍ശം വിവാദമായത്.ഇതോടെ നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചു.തുടര്‍ന്ന് തന്റെ പ്രസ്താവനയില്‍ ഷെയിന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദ പ്രകടനം നടത്തിയെങ്കിലും നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ചു നിന്നു. കഴിഞ്ഞ ദിവസം ഷെയിന്‍ ഖേദ പ്രകടനം നടത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ, ഫെഫ്ക സംഘടനകള്‍ക്ക് കത്ത് അയച്ചുവെങ്കിലും നിര്‍മാതാക്കള്‍ നിലപാട് മാറ്റാന്‍ തയാറായിട്ടില്ല.

Tags:    

Similar News