ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍യിലായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളം,തമിഴ്, തെലുങ്ക് ഭാഷകളിലായി200 ലധികം സിനിമകളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്

Update: 2020-07-30 08:05 GMT

കൊച്ചി: ചലച്ചിത്ര താരം അനില്‍ മുരളി(56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍യിലായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളം,തമിഴ്, തെലുങ്ക് ഭാഷകളിലായി200 ലധികം സിനിമകളില്‍ ചെറുതും വലുതമായ  വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.ടെവിഷന്‍ സീരിയലുകളിലൂടെയാണ് അനിമുരളില്‍ അഭിനയ രംഗത്ത് സജീവമായത്.1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വാല്‍ക്കണ്ണാടി, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, റണ്‍ബേബി റണ്‍,അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 

Tags:    

Similar News