സ്ത്രീ പ്രവേശനം; മാരാമണ്‍ കണ്‍വന്‍ഷന്‍ സമയം പുനക്രമീകരിച്ചു

കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്‍വന്‍ഷനിലെ രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെ ചോദ്യംചെയ്ത് സഭയ്ക്കകത്തും ചിലര്‍ കോടതിയിയെയും സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമയക്രമീകരണത്തില്‍ മാറ്റംവരുത്തിയിരിക്കുന്നത്. വൈകീട്ട് 6.30 മുതല്‍ എട്ടുവരെ നടത്തിയിരുന്ന രാത്രികാല പൊതുയോഗങ്ങള്‍ വൈകീട്ട് അഞ്ച് മുതല്‍ 6.30 വരെയാക്കിയാണ് ക്രമീകരണം വരുത്തിയത്.

Update: 2019-01-19 19:30 GMT

പത്തനംതിട്ട: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളിലൊന്നായ 124ാമത് മാരാമണ്‍ കണ്‍വന്‍ഷനിലെ പൊതുയോഗ സമയങ്ങള്‍ പുനക്രമീകരിച്ചു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് പൊതുയോഗങ്ങളില്‍ മാറ്റംവരുത്തിയതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്‍വന്‍ഷനിലെ രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെ ചോദ്യംചെയ്ത് സഭയ്ക്കകത്തും ചിലര്‍ കോടതിയിയെയും സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമയക്രമീകരണത്തില്‍ മാറ്റംവരുത്തിയിരിക്കുന്നത്. വൈകീട്ട് 6.30 മുതല്‍ എട്ടുവരെ നടത്തിയിരുന്ന രാത്രികാല പൊതുയോഗങ്ങള്‍ വൈകീട്ട് അഞ്ച് മുതല്‍ 6.30 വരെയാക്കിയാണ് ക്രമീകരണം വരുത്തിയത്.

അതേസമയം, രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തില്‍ മാറ്റമില്ല. ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്‍വന്‍ഷനിലെ രാത്രിയോഗങ്ങളിലേക്ക് പ്രവേശനമാവശ്യപ്പെട്ട് സ്ത്രീകള്‍ രംഗത്തെത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് സമയക്രമീകരണത്തില്‍ മാറ്റംവരുത്തിയിരിക്കുന്നത്.

രാത്രിയോഗങ്ങള്‍ പമ്പാമണപ്പുറത്തുനിന്ന് മാറ്റി കോഴഞ്ചേരി മാര്‍ത്തോമാ പള്ളിയില്‍ ക്രമീകരിക്കും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുന്നത്. സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിക്കും.

Tags:    

Similar News