പിണറായിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

Update: 2019-06-08 10:17 GMT

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍ മഹേഷ് പൈ ആണ് അറസ്റ്റിലായത്.

യുവാവിനെതിരെ സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരമാണ് മഹേഷ് പൈയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

വിവാദമായതോടെ മഹേഷ് പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും സ്രകീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. 

Tags: