റേഷന്‍ കടയില്‍ മോഷണ നാടകം; കട ലൈസന്‍സിക്കെതിരേ കേസെടുത്തു

കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്‌റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ മോഷണ നാടകമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

Update: 2020-01-29 15:39 GMT

കല്‍പറ്റ: വെള്ളമുണ്ട മൊതക്കരയിലെ റേഷന്‍ കടയില്‍ നിന്നും 257 ചാക്ക് സാധനങ്ങള്‍ മോഷണം പോയെന്ന് പരാതി നല്‍കിയ റേഷന്‍ കട ലൈസന്‍സിക്കെതിരേ പോലിസ് കേസെടുത്തു. കടയുടമ വാഴയില്‍ അഷ്‌റഫിനെതിരെയാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്. ഇയാള്‍ നല്‍കിയ പരാതി വ്യാജമാണെന്നും പരാതിയില്‍ പറഞ്ഞത് പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പോലിസ് കണ്ടെത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്‌റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ മോഷണ നാടകമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കടയുടമ തന്നെ പൂട്ട് പൊട്ടിച്ച് മോഷണം നടന്നതായി പോലിസിലും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. കടപരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനെ കബളിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു.

Tags:    

Similar News