കര്‍ദിനാളിനെതിരെ വ്യാജ രേഖ: കത്തോലിക്ക മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും

ഈ മാസം നാല്,അഞ്ച്, ആറ് തിയതികളിലാണ് കെസിബിസി സമ്മേളനം നടക്കുന്നത്.സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന്് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.നിലവില സാഹചര്യം കെസിബിസി കൃത്യമായി നിരീഷിച്ചു വരികയാണ്. എന്നാല്‍ കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കുടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല

Update: 2019-06-01 09:37 GMT

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചത് കേരള കത്തോലിക്ക മെത്രാന്‍സമിതി(കെസിബിസി) ചര്‍ച്ച ചെയ്യുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട്.കെസിബിസി മാധ്യമ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.നിലവില സാഹചര്യം കെസിബിസി കൃത്യമായി നിരീഷിച്ചു വരികയാണ്. എന്നാല്‍ കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കുടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല.കര്‍ദിനാളിനെക്കൂടാതെ വ്യാജ രേഖയുമായി ബന്ധപ്പെട്ട് എട്ട് മെത്രാന്മാരെയും വിഷയത്തിലേക്ക് വലിച്ചിഴയക്കാന്‍ ശ്രമം നടന്നതായി മനസിലാക്കുന്നുണ്ട്. ഈ വിഷയവും കെസിബിസി സമ്മേളനം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. ഈ മാസം നാല്,അഞ്ച്, ആറ് തിയതികളിലാണ് കെസിബിസി സമ്മേളനം നടക്കുന്നത്

Tags:    

Similar News