പരീക്ഷയില്‍ പരാജയപ്പെട്ടു;മനംനൊന്ത് വിദ്യാര്‍ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പറവൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി അതുല്യ (17) ആണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുറ്റിച്ചിറപ്പാലത്തിനു മുകളില്‍ നിന്നാണു പുഴയിലേക്കു ചാടിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്

Update: 2019-05-08 16:08 GMT

കൊച്ചി: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.പറവൂര്‍ സ്വദേശിനി അതുല്യ (17) ആണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുറ്റിച്ചിറപ്പാലത്തിനു മുകളില്‍ നിന്നാണു പുഴയിലേക്കു ചാടിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാളെ സംസ്‌ക്കരിക്കും. ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ അതുല്യ പരാജയപ്പെട്ടിരുന്നു.ഇതില്‍ മനംനൊന്താണ് അതുല്യ പുഴയില്‍ ചാടിയതെന്നാണ് പറയുന്നത് 

Tags:    

Similar News