എക്‌സൈസ് റെയ്ഡ്; ചാരായവും, വാഷും, വാറ്റുപകരണങ്ങളും പിടികൂടി

തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജില്‍ കണ്ണാടിത്തടം സ്വദേശി മച്ചിയത്ത് പടി വീട്ടില്‍ അനീഷ് എന്നയാളുടെ വീട്ടില്‍നിന്നാണ് ചാരായവും മറ്റു സാധനങ്ങളും കണ്ടെത്തിയത്. പരിശോധനാ സമയത്ത് പ്രതി അനീഷ് വീട്ടിലുണ്ടായിരുന്നില്ല.

Update: 2020-04-19 10:55 GMT

പരപ്പനങ്ങാടി: എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ എസ് സുര്‍ജിതിന്റെ നേതൃത്വത്തില്‍ പന്താരങ്ങാടി, കണ്ണാടിത്തടം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലും പരിശോധനയിലും അഞ്ച് ലിറ്റര്‍ ചാരായവും 135 ലിറ്റര്‍ വാഷും ചാരായം വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. മലപ്പുറം അസിസ്റ്റന്റ്് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജില്‍ കണ്ണാടിത്തടം സ്വദേശി മച്ചിയത്ത് പടി വീട്ടില്‍ അനീഷ് എന്നയാളുടെ വീട്ടില്‍നിന്നാണ് ചാരായവും മറ്റു സാധനങ്ങളും കണ്ടെത്തിയത്. പരിശോധനാ സമയത്ത് പ്രതി അനീഷ് വീട്ടിലുണ്ടായിരുന്നില്ല.

അനീഷിനെ പ്രതിചേര്‍ത്ത് കേരള അബ്കാരി ആക്ട് അനുസരിച്ച് കേസെടുത്തു. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ അനധികൃതമദ്യനിര്‍മാണവും വില്‍പ്പനയും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസ് കര്‍ശനപരിശോധന നടത്തിവരികയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഈ ഭാഗത്ത് വ്യാജമദ്യനിര്‍മാണം നടക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കിയിരിക്കുകയായിരുന്നു. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ ടി പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് സാഹില്‍, സമേഷ്, എക്‌സൈസ് ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News