സ്വാകാര്യ ഓട്ടോയില്‍ ചാരായം വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം പേരൂര്‍ക്കട മണലയം സ്വദേശികളായ വടക്കേകര വീട്ടില്‍ വിനോദ്(കണ്ണന്‍-33), വടക്കേ ചരുവിള വീട്ടില്‍ അരുണ്‍(22) എന്നിവരാണ് അറസ്റ്റിലായത്.

Update: 2020-04-30 05:48 GMT

തിരുവനന്തപുരം: സ്വകാര്യ ഓട്ടോയില്‍ ചാരായം വില്‍പ്പന നടത്തിയിരുന്ന രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. തിരുവനന്തപുരം പേരൂര്‍ക്കട മണലയം സ്വദേശികളായ വടക്കേകര വീട്ടില്‍ വിനോദ്(കണ്ണന്‍-33), വടക്കേ ചരുവിള വീട്ടില്‍ അരുണ്‍(22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ മുകേഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ മണലയം മലമുകള്‍ സെന്റ് ശാന്താല്‍ സ്‌കൂളിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റ്റീവ് ഓഫിസര്‍മാരായ എസ് മധുസൂദനന്‍ നായര്‍ (ഐബി), കൃഷ്ണരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജസീം, സുബിന്‍, ജിതേഷ് , രാജേഷ്, ഷംനാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനീതറാണി,അഞ്ജന എക്‌സൈസ് ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags: