മയക്കുമരുന്ന് ഗുളികകളുമായി തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്നും 500 ഓളം ലഹരി ഗുളികകളും പിടിച്ചെടുത്തു.

Update: 2020-09-29 19:25 GMT
തൃശൂര്‍: മാരകമായ മയക്കുമരുന്ന് ഗുളികകളുമായി തൃശൂരില്‍ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുകുന്ദപുരം കൊല്ലക്കുന്ന് സ്വദേശി സിയോണ്‍, തൃശൂര്‍ മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 500 ഓളം ലഹരി ഗുളികകളും പിടിച്ചെടുത്തു.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഹരിനന്ദനന്റെ നേതൃത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട ലഹരി ഗുളികകളുമായി രണ്ടു പേരെ പിടികൂടിയത്.

പ്രതികളെ പിടികൂടിയ സംഘത്തില്‍ പ്രീവന്റീവ് ഓഫിസര്‍മാരായ ശിവശങ്കരന്‍, സതീഷ്‌കുമാര്‍, സജീവ് , ടി ആര്‍ സുനില്‍ , ജെയ്‌സന്‍ ജോസ് , പി എ വിനോജ്,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ് , രാജു എന്‍ ആര്‍, സനീഷ്‌കുമാര്‍, വിപിന്‍ ടി സി,ഷാജു എം ജി, ബിജു കെ ആര്‍, മനോജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിവ്യ ജോര്‍ജ്ജ് , അരുണ എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News