പരീക്ഷ ബഹിഷ്‌കരിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുന്നത്.

Update: 2019-12-17 06:00 GMT

തിരുവനന്തപുരം: ഗവ. എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ ഇന്നത്തെ പരീക്ഷ ബഹിഷ്‌കരിക്കുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് പലര്‍ക്കും എത്താന്‍ കഴിയാത്തതാണ് കാരണം ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുന്നത്. പരീക്ഷ മാറ്റി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം സ്‌കൂളുകളില്‍ പലയിടത്തും ഹാജര്‍ നിലയും കുറവാണ്. സ്‌കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലളകുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല.

Tags: